കാഞ്ഞങ്ങാട് . എസ്എന്വൈഎസ്എസ് നടത്തിയ സംസ്ഥാനതല പൂക്കള മത്സരത്തില്‍ എം.വി.സജിത്ത് (അവിട്ടം പ്ലാച്ചിക്കര), ജേതാക്കളായി. വിജിത്ത് (ഫ്രണ്ട്സ് കൊക്കാല്‍) , രണ്ടാം സ്ഥാനവും എം.പ്രദീപ് കുമാര്‍ (കക്കോടി കോഴിക്കോട്), മൂന്നാം സ്ഥാനവും നേടി. പൂര്‍ണേഷ് നവോദയ (എലമക്കര, കൊച്ചി), നാലാം സ്ഥാനവും നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സമ്മാനദാനം നിര്‍വഹിച്ചു. ശ്രീരാമന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്, ഡിവൈഎസ്പി സി.കെ.സുനില്‍ കുമാര്‍, സുനില്‍ കുമാര്‍, സുധീര്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
