ഓട്ടോറിക്ഷ ഡ്രൈവര്‍ ഭാര്യ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു; മുക്കൂട് പുളിയക്കാട് മൊട്ടമ്മല്‍ സ്വദേശി സി.രഘുവാണ് മരിച്ചത്

കാഞ്ഞങ്ങാട് :ഓട്ടോറിക്ഷ ഡ്രൈവര്‍ ഭാര്യ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. രാവണീശ്വരം മുക്കൂട് പുളിയക്കാട് മൊട്ടമ്മല്‍ സ്വദേശി
സി.രഘു (49) ആണ് മരിച്ചത്. വീടിന് സമീപത്ത് നടന്ന ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്ത രഘു രാത്രി ഒരു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
രാവണീശ്വരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. മൃതദേഹം ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. നാളെ കാസര്‍കോട്ടെ
ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പരേതനായ കൃഷ്ണന്റെയും ചോയിച്ചിരുടെയും മകനാണ്. ഭാര്യ: സുജന. മക്കള്‍: ദൃശ്യ, ദൃഷ്ണ (ഇരുവരും വിദ്യാര്‍ത്ഥികള്‍) . സഹോദരങ്ങള്‍: നിര്‍മ്മല , വിജയന്‍, സുനില്‍ കുമാര്‍, ബാബു, ഗോപിനാഥന്‍, പരേതനായ ദാസന്‍.

error: Content is protected !!