കൊവ്വല്‍പ്പള്ളി ജമാഅത്ത് കമ്മിറ്റി നബിദിന റാലി വര്‍ണ്ണാഭമായി

കാഞ്ഞങ്ങാട്: കൊവ്വല്‍പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന ഘോഷയാത്ര വര്‍ണ്ണ വിസ്മയ കാഴ്ച്ചകളായി. സ്‌കൗട്ടിന്റെയും ദഫിന്റെയും ബ്ലൂ ടീമിനെയും ഫ്‌ലവര്‍ഷോയുടെയും അകമ്പടിയോടുകൂടി നടന്ന നബിദിന ഘോഷയാത്ര
നാട്ടുകാര്‍ക്കും കാണികള്‍ക്കും ആവേശമായി. ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് നൈഫ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ഘോഷയാത്ര പടിഞ്ഞാറ് മഖാം വഴി ആറങ്ങാടിയില്‍ സമാപിച്ചു.

error: Content is protected !!