ആഹ്ലാദ തിമിര്‍പ്പോടെ ഓണമാഘോഷിച്ചു; കേരളാ ബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാം ഉല്‍ഘാടനം ചെയ്തു

കരിന്തളം: ആഹ്ലാദതിമിര്‍പ്പോടെ നാടെങ്ങും ഓണമാഘോഷിച്ചു. പാറക്കോല്‍ കെ . നാരായണന്‍ സ്മാരക വായനശാല, തലയടുക്കം ഇ.കെ.നായനാര്‍ ക്ലബ്ബ് ,ഡി വൈ എഫ് ഐ പാറക്കോല്‍, തലയടുക്കം കുടുംബ ശ്രിയുണിറ്റുകള്‍ സംയുക്തമായി തലയടുക്കത്ത് ഓണമാഘോഷിച്ചു. കേരളാ ബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാം ഉല്‍ഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് കെ.ശശി അധ്യക്ഷനായി. മാനേജ്‌മെന്റിലും വിദ്യാഭ്യാസത്തിലും ഡോക്ക് ടറേറ്റ് നേടിയ വായനശാലാ മെമ്പര്‍മാരായ ആനക്കെ ബാലകൃഷ്ണന്‍, അനുപമ ബാലകൃഷ്ണന്‍ എന്നിവരെ ആദരിച്ചു ഉപഹാരങ്ങളും നല്‍കി. പാറക്കോല്‍ രാജന്‍, ടി.എസ്.ബിന്ദു,വി. തങ്കരാജന്‍, എം.എ ശാന്ത ,എം ഷോണി, ശാലിനി തങ്കരാജന്‍, വി. ശോഭ,ആദര്‍ശ് , ആനക്കൈ ബാലകൃഷ്ണന്‍, അനുപമ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കരിന്തളം ബേങ്ക് പ്രസിഡണ്ട് കെ ലക്ഷ്മണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബി.കെ. തങ്കരാജന്‍ സ്വാഗതവും വി.വി. മനോജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളുടെ കലാപരിപാടികള്‍ അരങ്ങേറി.

error: Content is protected !!