നീലേശ്വരം : അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം ലയണ്‍സ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് സി സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരത്തെ ജനകീയ ഡോക്ടര്‍ കെ സി കെ രാജാ യോഗം ഉദ്ഘാടനം ചെയ്തു. നെഹ്റു ആര്‍ട്സ് സയന്‍സ് കോളേജ് എച്ച്ഒ ഡി ആയി വിരമിച്ച യു ശശി മേനോന്‍ ,ദേശീയ അധ്യാപിക അവാര്‍ഡ് ജേതാവ് ഉഷ എസ് മേനോന്‍ ,സി സുകുമാരന്‍ മാസ്റ്റര്‍, പി വി വിജയലക്ഷ്മി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ലയണ്‍ പയനി വേണുഗോപാലന്‍ നായര്‍ അധ്യാപകരെ പരിചയപ്പെടുത്തി. ലയണ്‍ പിസി സുരേന്ദ്രന്‍ നായര്‍, അഡ്വ. അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ലയണ്‍ കുമാരന്‍ ഏവി സ്വാഗതവും ട്രഷറര്‍ ലയണ്‍ അഡ്വ.പി ഗംഗാധരന്‍ നായര്‍ നന്ദിയുംപറഞ്ഞു
