ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

ചെറുവത്തൂര്‍; ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇയിലെ റീജിയണ്‍ 17 ന്റെ ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ പൂച്ചക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എന്‍ രാജീവന്‍ അധ്യക്ഷനായി. എം ഗംഗാധരന്‍, വിനു ആലുങ്കാല്‍, എം പി മാര്‍ട്ടിന്‍, വി വി രവീന്ദ്രന്‍, കെ വി പ്രമോദ്, സെക്രട്ടറി പി ദിലീപ് കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ രാജേഷ് നന്ദിയും പറഞ്ഞു. ഓണപ്പൂക്കളമൊരുക്കി, ഓണകളികള്‍ ഉള്‍പ്പെടെ വിവിധ കലാ കായിക പരിപാടികളും നടന്നു

error: Content is protected !!