നെഹ്‌റു കോളേജ് സല്യൂട്ട് ഡേ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് സയന്‍സ് കോളേജ് പിജി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്സ്, നെഹ്‌റു കോളേജ് സല്യൂട്ട് ഡേ സംഘടിപ്പിച്ചു. 2024- 25 അക്കാദമിക് വര്‍ഷത്തില്‍ എം കോം, ബികോം ഉന്നത വിജയം കൈവരിച്ചകുട്ടികളെയും എന്‍. എസ്. സ്, സ്‌പോര്‍ട്‌സ്, സംരംഭകത്വം തുടങ്ങി മറ്റു മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെയും പരിപാടിയില്‍ അനുമോദിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ രാമനാഥന്‍മുഖ്യാതിഥിയായി. മുന്‍ പ്രിന്‍സിപ്പലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ കെ വി ഡോ.മുരളി പ്രഭാഷണം നടത്തി. കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ. വിജയകുമാര്‍ വി. അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത്, കോളേജ് പിടിഎ സെക്രട്ടറി ഡോ. വി. വിനീഷ്, പൂര്‍വ്വ വിദ്യാര്‍ത്ഥി എക്‌സിക്യൂട്ടീവ് അംഗങ്ങളായിട്ടുള്ള സി എച്ച് സുലൈമാന്‍ , കെ വി സുരേഷ് കുമാര്‍, എം മനോജ് കുമാര്‍, കോമേഴ്സ് അദ്ധ്യാപകരായ ഡോ. പി വി ജിഷ , എ . സബിത, സി. ഫയാസ്, അവിത വിജയന്‍, യൂണിയന്‍ വൈസ് ചെയര്‍മാന്‍ കെ വി അനുശ്രീ എന്നിവര്‍ സംസാരിച്ചു. കോര്‍ഡിനേറ്റര്‍, കെ രമ്യ സ്വാഗതവും എം ജീ ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

error: Content is protected !!