നീലേശ്വരം :വിപ്ലവകരമയ ജിഎസ്ടി പരിഷ്‌കരണം കേരളത്തിലെ സാധാരക്കാര്‍ക്ക് അനുഭവഭേദ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊളളണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. ടി.വി കേളപ്പേട്ടന്‍ അനുസ്മരണ പരിപാടിയും ബിജെപി നീലേശ്വരം മുന്‍സിപ്പല്‍ ശില്പശാലയും നീലേശ്വരം വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും,ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും നികുതി പൂര്‍ണ്ണമായി ഓഴിവാക്കിയതുള്‍പ്പെടെ കേന്ദ്രനികുതിയില്‍ ഭീമമായ നഷ്ടം വരുത്തിക്കൊണ്ട് നടപ്പാക്കിയ വിപ്ലവകരമായ പരിഷ്‌കരണം കൊണ്ട് ജനങ്ങള്‍ക്ക് ഗുണംലഭിക്കണം.അതുണ്ടാവുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദി.അതുകൊണ്ട് പൊതു വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നുംവി.കെ.സജീവന്‍ ആവശ്യപ്പെട്ടു.മുന്‍സിപ്പല്‍ പ്രസിഡന്റ് പി.യു. വിജയകുമാര്‍ അധ്യ ക്ഷനായി. സംസ്ഥാന സമിതി അംഗം എ.വേലായുധന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, സെക്രട്ടറി മഹേഷ് ഗോപാല്‍, മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, ജനറല്‍ സെക്രട്ടറിമാരായ രാജീവന്‍ ചീമേനി, എ.കെ.ചന്ദ്രന്‍ എന്നി വര്‍ സംസാരിച്ചു. ബി ജെ പി മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ടി.രാധകൃഷ്ണന്‍ സ്വാഗതവും മധു കളത്തേര നന്ദിയുംപറഞ്ഞു.
