കാഞ്ഞങ്ങാട് :രാഷ്ട്രീയ സ്വയംസേവ സംഘം നൂറാം വര്‍ഷ ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിജയദശമി ഉല്‍സവത്തിന് ഭാഗമായി കാഞ്ഞങ്ങാട് സംഘ ജില്ലയില്‍ 12 സ്ഥലങ്ങളില്‍ പഥസഞ്ചലനവും സാഘിക്കും നടന്നു. ഹോസ്ദുര്‍ഗ് ഖണ്ഡില്‍ പെരിയ
മണ്ഡലത്തില്‍ പുളിക്കാലില്‍ നിന്ന് കൂടാനത്തേക്ക് പഥസഞ്ചലനം നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് ധര്‍മ്മജാഗരണ്‍ സംയോജക് കെ.ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. ചിന്മയ മിഷന്‍ ജില്ലാ സെക്രട്ടറി കെ. ബാലചന്ദ്രന്‍ മുഖ്യാതിഥിയായി.
ആലംമ്പാടി മണ്ഡലത്തില്‍ നടന്ന സാഘികില്‍ ഖണ്ഡ് സേവാ പ്രമുഖ് മഞ്ജുനാഥും ഒടയംചാല്‍ മണ്ഡല സാഘികില്‍ ഖണ്ഡ് സഹ്കാര്യവാഹ് കെ.സബിന്‍ കുമാര്‍ പ്രഭാഷണം നടത്തി. പനത്തടി മണ്ഡലം പഥ സഞ്ചലനം പതിനെട്ടാം മൈലില്‍ നിന്ന് ആരംഭിച്ച് കോളിച്ചാലില്‍ സമാപിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹപ്രചാര്‍ പ്രമോദ് എ വി ഹരീഷ് കുമാര്‍ പ്രഭാഷണം നടത്തി. എന്‍ എസ് എസ് പാടി കരയോഗം പ്രസിഡന്റ് ടി. ആര്‍. ഷാജി മുഖ്യാതിഥിയായി. രാജപുരം മണ്ഡലം പഥസഞ്ചലനംരാജപുരത്തുനിന്ന് ആരംഭിച്ച് അയ്യങ്കാവില്‍ സമാപിച്ചു.ജില്ലാ സഹ കാര്യവാഹ് ഓം പ്രകാശ് പ്രഭാഷണം നടത്തി. റിട്ട. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍
ഒ.കെ. തോമസ് മുഖ്യാതിഥിയായി. നീലേശ്വരം ഖണ്ഡ് തൈക്കടപ്പുറം മണ്ഡലത്തില്‍ ജില്ലാ പ്രചാരക് ടി പി രഞ്ജിത്ത് പ്രഭാഷണം നടത്തി.
നെല്ലിയടുക്കം മണ്ഡലത്തില്‍ ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി ബാബു പുല്ലൂര്‍ പ്രഭാഷണം നടത്തി. കൃഷ്ണന്‍കുട്ടി ഗുരുസ്വാമി
മുഖ്യാതിഥിയായി. ഉദുമ ഖണ്ഡില്‍ പെര്‍ലടുക്ക മണ്ഡലം പഥസഞ്ചലനം പെര്‍ലടുക്ക ആരംഭിച്ച് കൊളത്തൂരില്‍ സമാപിച്ചു. ജില്ലാ
സംഘചാലക് പി.ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി. ഉദുമ മണ്ഡലം സംഘചാലക് ഗിരിധര്‍റാവുമുഖ്യാതിഥിയായി. മൂന്നാട്
മണ്ഡലം പഥസഞ്ചലനം കാഞ്ഞിരത്തിങ്കലില്‍ നിന്ന് ആരംഭിച്ച് കുറത്തികുന്നില്‍ സമാപിച്ചു.ജില്ലാ കാര്യവാഹ് ടി.കെ സനല്‍ കുമാര്‍ പ്രഭാഷണം നടത്തി. മയിച്ച,മാലോം,ചിറ്റാരിക്കാല്‍ മണ്ഡലങ്ങളിലും വിജയദശമി പരിപാടി നടന്നു. ഒക്ടോബര്‍ ഒന്നിന് കുറ്റിക്കോലും, രണ്ടിന് ഒമ്പത് സ്ഥലത്തും, അഞ്ചിന് 14 സ്ഥലത്തും വിജയദശമി ആഘോഷ പരിപാടികള്‍ നടക്കും
