കാഞ്ഞങ്ങാട്:തിരുവോണനാളില്‍ കുടുംബത്തോടൊപ്പം, കൂട്ടുകാരോടൊപ്പം ഉള്ള ആഘോഷങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് കാരുണ്യം കൈവിടാതെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ കലാകായിക മേഖലയില്‍ ജില്ലയിലാകെ അറിയപ്പെടുന്ന അതിയാമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ക്കോ ക്ലബ്ബ്. തിരുവോണ ദിനത്തില്‍ ക്ലബ്ബ് പ്രവര്‍ത്തന പരിധി യില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിന് ചികിത്സ ധനസഹായവും നിരവധി ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളും നല്‍കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത് കുടുംബത്തിന് ചികിത്സ ധനസഹായം കൈമാറി. ക്ലബ് സെക്രട്ടറി പി വി സാലു,പ്രസിഡന്റ് കെ അനില്‍കുമാര്‍,ട്രഷറര്‍ കെ അശോകന്‍, ബി ഗംഗാധരന്‍ എന്നിവര്‍സംസാരിച്ചു.
