മതേതര ഇന്ത്യക്കേറ്റ തീരാകളങ്കമായ ബാബരി മസ്ജിദ് ദ്വംസനത്തെ തുടര്‍ന്ന് രൂപം കൊണ്ട ഇന്ത്യന്‍ നാഷണല്‍ ലീഗിനെ തീവ്രവാദി പ്രസ്ഥാനം എന്നാക്ഷേപിച്ച വിഡി സതീശന്റെ മനോനില പരിശോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം .അദ്ദേഹം ആര്.എസ്.എസിനും കോണ്‍ഗ്രസ്സിനെ ഒറ്റിക്കൊടുത്ത് തകര്‍ത്ത നരസിംഹ റാവുവിനെ പോലെ കാവിക്കളസം അണിഞ്ഞ നിപാടുകളാണ് എടുക്കുന്നത് . സാക്ഷാല്‍ ഇന്ദിരാ ഗാന്ധി പോലും ബഹുമാനിച്ചിരുന്ന മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്നും വര്‍ഗ്ഗീയ , തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എതിരും , കൂടാതെ മുസ്ലിം ലീഗടക്കമുള്ള മതാധിഷ്ടിത രാഷ്ട്രീയത്തെ തിരുത്തുന്ന നിലപാടുകളാണ് എടുത്തിട്ടുള്ളത് . വിഡി സതീശന്റെ രാഷ്ട്രീയ അജ്ഞതയും , വിഡ്ഢിത്തങ്ങളും സ്ഥിരം രോഗിയായ കേരളത്തിലെ കോണ്‍ഗ്രസ്സിനെ വെന്റിലേറ്ററിലേക്ക് എത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രദ്ദിക്കണം . സതീശന് കണ്ട ഇടതുപക്ഷത്തോടൊപ്പമുള്ള നാഷണല്‍ ലീഗിന്റെ തീവ്രമമായ പ്രവര്‍ത്തനം എന്താണെന്ന് കൂടി വ്യക്തമാക്കണം എന്നും ഷാര്‍ജ കാസര്‍ഗോഡ് ഐഎംസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍ , സെക്രട്ടറി അബ്ദുല്‍ റഹ്മാന്തുടങ്ങിയവര് കല്ലൂരാവി പ്രസ്താവിച്ചു.
