നീലേശ്വരം : ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ സമൂഹത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്,
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം ലീജിയണ്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ ഗിരീഷ് കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ.വി സുനില്‍ രാജ് ഹൃദയ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നീലേശ്വരം നഗരം കേന്ദ്രീകരിച്ച് നടത്തിയ വാക്കത്തോണ്‍ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ: എ.മുരളീധരന് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി പി കെ ദീപേഷ്, ട്രഷറര്‍ ഡോ. പി രതീഷ്, ജോ. സെക്രട്ടറി ഡോ: വി.വി പ്രദീപ് കുമാര്‍, കെ ദാമോദരന്‍, പി കൃഷ്ണന്, വി .അനില്‍ കുമാര്‍ വനിതാ വിഭാഗം അധ്യക്ഷ ഡോ സുലേഖ രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു
