വെള്ളരിക്കുണ്ട്: വന്യജീവികള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള വെള്ളരിക്കു
ണ്ടിലെ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ന്യായം തങ്ങള്‍ക്കു ബോധ്യപ്പെട്ടെന്നും ഈ സമരത്തിന് പിന്തുണയുമായി ദേശീയ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ യൂണിയന് പ്രസിഡന്റ് സുഖ്ജിത് സിംഗ് ഹര്ദ്ദേ ചന്ദേ പ്രഖ്യാപിച്ചു. ഇക്കാര്യത്തിനായി ഉടന്‍ തന്നെ ദേശീയ തലത്തിലുള്ള മറ്റ് കര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാരഭവനില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷക സംഘടനാ പ്രതിനിധികളും പൗരാവകാശ പ്രവര്‍ത്തകരും കേരളത്തില്‍ സമരം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. സത്യാഗ്രഹം അന്‍പതു ദിവസം പൂര്‍ത്തിയാക്കുന്ന ഒക്ടോ. 4 മുതല്‍ 11 വരെയുള്ള ഒരാഴ്ച ക്കുള്ളില് വെള്ളരിക്കുണ്ട് സത്യാഗ്രഹത്തിന് പിന്തുണയുമായി എല്ലാ ജില്ലകളിലും കലട്രേറ്റ് ധര്‍ണ്ണകള്‍ നടത്താനും, നവബറില്‍ സംസ്ഥാന തല പ്രചരണ വാഹന ജാഥാ സംഘടിപ്പിക്കാനും തീരുമാനിച്ചു. വന്യജീവിശല്യത്തിന്റെ കാര്യം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാറ്റി വച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഐക്യദാര്‍ഢ്യ സമ്മേളന മംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി. ബിജു അദ്ധ്യക്ഷതവഹിച്ചു. അഡ്വ ജോര്‍ജുകുട്ടി കടപ്ലാക്കല്‍, വിജയരാഘവന് ചേലിയ, റോജര്‍ സെബാസ്റ്റ്യന്‍, അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍ ഗര്‍വാസിസ് ഇരിട്ടി, ഷാജി തുണ്ടത്തില്‍ ഷുക്കൂര്‍ കണാജെ തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളരിക്കുണ്ട് ടൗണില്‍ നടന്ന പ്രകടനത്തില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സി.ആര്. നീലകണ്ഠന് അദ്ധ്യക്ഷത വഹിച്ചു. ഭാരതിയ കിസാന്‍ ഏകതാ പ്രസിഡന്റ് ലഖ്വിന്ദര് സിംഗ് ഔലാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതി സെക്രട്ടറി അംഗ്രേജ് സിംഗ് ബുട്ടേവാല , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ജോസ് മുത്തോലി, ഡോ. ജോണ്സന് അന്ത്യാകുളം, അഡ്വ. ബിനോയി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ജോസ് മണിയങ്ങാട്ട് സ്വാഗതവും തോമസ് ചെറിയാന് നന്ദിയും പറഞ്ഞു.
