വന്‍ ദുരന്തത്തിന് കാതോര്‍ത്ത് ചിത്താരിയിലെ ഇലക്ട്രിക്കല്‍ പോസ്റ്റ്

ചിത്താരി: നൂറുകണക്കിന് കുരുന്നുകൾ നടന്നു പോകുന്ന റോഡിലെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിൽ. ചിത്താരിപാലം -അസീസിയ ഇംഗ്ലീഷ് മീഡിയം റോഡിലെ വൈദ്യുതി പോസ്റ്റാണ് റോഡിലേക്ക് ഏത് നിമിഷവും പതിക്കുന്ന രീതിയിൽ ചാഞ്ഞു നിൽക്കുന്നത്.സമീപത്തുളള 460 ഓളം കു ട്ടികൾ പഠിക്കുന്ന അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, 22 വാർഡിൽപുതുതായി ആരംഭിച്ച അംഗൻവാടി എന്നിവിടങ്ങളിലേക്ക് നടന്നുപോകാൻ സാധിക്കുന്ന ഏക റോഡാണിത്.അപകടകരായ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ അധികൃതർ രണ്ട് തവണചിത്താരി വൈദ്യുതി സെക്ഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

error: Content is protected !!