കാസര്‍കോട് ജില്ലാ അഡ്വക്കേറ്റ്സ് വെല്‍ഫേര്‍കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാഞ്ഞങ്ങാട്ടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും സംഘത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. നവീകരിച്ച ഓഫീസിന്റെ ഉല്‍ഘാടനം സഹകരണ സംഘം ഹൊസ്ദുര്‍ഗ്ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ലോഹിതാക്ഷന്‍ നിര്‍വ്വഹിച്ചു. അതോടൊപ്പം തന്നെ സംഘം ജനറല്‍ ബോഡി യോഗവും, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ക്ക് അംഗങ്ങളുടെ കുട്ടികളില്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. അനുമോദന ചടങ്ങ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.കെ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും സീനിയര്‍ അഭിഭാഷകരും സംസാരിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ. വേണുഗോപാലന്‍.പി.സ്വാഗതം പറഞ്ഞു. സൊസൈറ്റി പ്രസിഡണ്ട്, സംഘം സെക്രട്ടറി, അമ്പിളി കെ.എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വക്കറ്റ് നവീന്‍ ശങ്കര്‍ നന്ദി പറഞ്ഞു. അഡ്വ: ജോസ് സെബാസ്റ്റിയന്‍ വിജയികളെ പരിചയപ്പെടുത്തി. ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനവും അഡ്വ. പി. നാരായണന്‍ നിര്‍വ്വഹിച്ചു. ഹൊസ്ദുര്‍ഗ്ഗ് ബാര്‍ അസോസിയേഷന്‍, വൈസ് പ്രസിഡണ്ട് അഡ്വ: പി.എന്‍. വിനോദ്കുമാര്‍, ജനറല്‍ സെക്രട്ടറി, അഡ്വ: കെ.എല്‍. മാത്യു, ട്രഷറര്‍ അഡ്വ: പി.കെ. സതീശന്‍, ബാര്‍ അസോസിയേഷന്‍ ജോയിന്റ#് സെക്രട്ടറി അഡ്വ: നസീമ ഇ.കെ. എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഡല്‍ഹിയില്‍ വെച്ച് നടന്ന ബാര്‍ ആന്റ് ബെഞ്ച് ദേശീയ ഷട്ടില്‍ ബാള്‍മിന്റന്‍ ടൂര്‍ണ്ണമെന്റിറില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ അഡ്വ: വിജില്‍ മടയാമ്പത്തിലിന് അനുമോദിച്ചു. അഡ്വ: നിവേദ് കെ.എന്‍. പരിചയപ്പെടുത്തി. അഡ്വ: ദിനേഷ്‌കുമാര്‍ കെ. ഉപഹാര സമര്‍പ്പണം നടത്തി. അഡ്വ. സി ഷുക്കൂര്‍, അഡ്വ: എം.സി. ജോസ്,അഡ്വ: പി. അപ്പുക്കുട്ടന്‍, അഡ്വ: എന്‍. എ. ഖാലിദ്,അഡ്വ: എം.സി. കുമാരന്‍,അഡ്വ: മണികണ്ഠന്‍ കാസറഗോഡ്,അഡ്വ: അനില്‍ കെ.ജി, അഡ്വക്കറ്റ്സ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡണ്ട്, ബാലന്‍ വി.വി. തുടങ്ങിയവര്‍ സംസാരിച്ചു
