കെ എസ് കെ ടി യു കാലിച്ചാമരത്ത് ആത്മാഭിമാന സദസ് സംഘടിപ്പിച്ചു

കരിന്തളം:കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി കെഎസ് കെടിയു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ കൈക്കൂലി അല്ല,അഭിമാനമാണ്.ലൈഫ് വ്യാമോഹമല്ല യാഥാര്‍ത്ഥ്യമാണ്. എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ക്കൊണ്ട് ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു.കാലിച്ചാമരത്ത് വെച്ച് നടന്ന പരിപാടി കെ എസ് കെ ടി ജില്ല സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.പി പി രാജേഷ് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി കെ സതീശന്‍,എം വി രതീഷ് ,വരയില്‍ രാജന്‍, ലെനിന്‍ പ്രസാദ്,ഉഷ രാജു, ഷിനി വാസു, പി വി കുമാരന്‍, ശൈലജ സുരേഷ് എന്നിവര്‍ സംസാരിച്ചു.വില്ലേജ് സെക്രട്ടറി എം ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കെ എസ് കെ ടി യു പള്ളപ്പാറ യൂണിറ്റിലെ വനിതാവേദി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കൈകൊട്ടിക്കളിയുംഅരങ്ങേറി

error: Content is protected !!