കനിവ് ഫിസിയോതെറാപ്പി കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം 3ന് ;ആരോഗ്യമന്ത്രി വിണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്:ആരോഗ്യ മേഖലയില്‍ കനിവ് തേടുന്നവര്‍ക്ക് കരുതലായി പ്രവര്‍ത്തിക്കുന്ന കനിവ് പാലിയേറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ആലാമിപള്ളി പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തായി പ്രത്യേക കേന്ദ്രത്തില്‍ ആരംഭിക്കുന്ന കനിവ് ഫിസിയോതെറാപ്പി കൗണ്‍സിലിംഗ് സെന്റര്‍ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് നാലുമണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.ഇതിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണം പുതുതായി ആരംഭിക്കുന്ന കേന്ദ്രത്തില്‍ നടന്നു. സിപിഐഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു.ഫിസിയോതെറാപ്പി സെന്റര്‍ ചെയര്‍മാന്‍ എന്‍ പ്രിയേഷ് അധ്യക്ഷത വഹിച്ചു. കനിവ് ജില്ലാ സെക്രട്ടറി പി പി സുകുമാരന്‍ പദ്ധതി വിശദീകരണം നടത്തി. എം പെക്ലന്‍, കെ വി രാഘവന്‍, കെ വി ജയപാലന്‍, ഗംഗധരന്‍ കൊവ്വല്‍പള്ളി എന്നിവര്‍ സംസാരിച്ചു.കനിവ് ഫിസിയോതെറാപ്പി കണ്‍വീനര്‍ കെ.വി ജ്യോതിഷ് സ്വാഗതം പറഞ്ഞു ‘ ഭാരവാഹികള്‍ കെ.രാജ്‌മോഹന്‍(ചെയര്‍മാന്‍),എന്‍. പ്രിയേഷ്(ജനറല്‍കണ്‍വീനര്‍).

 

 

 

error: Content is protected !!