ക്ഷേമനിധി ഓഫീസ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കണം; ജില്ലാ സെക്രട്ടറി പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു

പനത്തടി : ക്ഷേമനിധി ഓഫിസ് ജില്ലയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ജനറല്‍ വര്‍ക്കേര്‍സ് യൂണിയന്‍ സി ഐ ടി യു പനത്തടി ഏരിയാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പൂടംകല്ല് ബേങ്ക് ഹാളില്‍ നടന്ന യോഗം ജില്ലാ സെക്രട്ടറി പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു. പി.ദാമോദരന്‍ അധ്യക്ഷനായി. സെക്രട്ടറി ഏ.കെ. ആല്‍ബര്‍ട്ട് ജോഷി, വി ജോര്‍ജ് , ആര്‍.ബിജു, കെ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. ആര്‍ ശശീന്ദ്രന്‍ സ്വാഗതവും കെ.ആര്‍.സിന്ധു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി. ദാമോദരന്‍ (പ്രസിഡണ്ട്) , കെ.സുധാകരന്‍ (വൈസ് പ്രസിഡണ്ട്) , ജോഷി ജോര്‍ജ് (സെക്രട്ടറി) വി.ആര്‍.ബിജു (ജോ: സെക്രട്ടറി ) മഞ്ജുഷ (ട്രഷറര്‍) ,വനിതാ സബ്ബ് കമ്മറ്റി കണ്‍വീനര്‍ മഞ്ജുഷ, ഗീത (ജോയിന്റ്കണ്‍വീനര്‍).

 

 

error: Content is protected !!