മടിക്കൈ : ആലമ്പാടിയിലെ ഗൗരി അന്തര്‍ജ്ജനം(82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.ഭര്‍ത്താവ് പരേതനായ ആലമ്പാടി വലിയടുക്കളയിലെ വാസുദേവ പട്ടേരി . പരേതരായ കക്കാട്ട് പടിഞ്ഞാറില്ലത്ത് പദ്മനാഭ പട്ടേരിയുടെയും കീക്കാംകോട് കിഴക്കെയില്ലത്ത് കല്യാണി അന്തര്‍ജ്ജനത്തിന്റെയും മകളാണ്. സഹോദരങ്ങള്‍: കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവ പട്ടേരി, പദ്മനാഭ പട്ടേരി, ശ്രീദേവി അന്തര്‍ജനം, സതി അന്തര്‍ജനം
സംസ്‌കാരം വൈകിട്ട് അഞ്ച് മണിയോടെ ആലമ്പാടി ഇല്ലത്ത്.
