ചീമേനി രക്തസാക്ഷി സമുച്ചയം ശിലാസ്ഥാപനവും പി.സുരേന്ദ്രന്‍ അനുസ്മരണവും നാളെ

ചെറുവത്തൂര്‍ : ചീമേനി രക്തസാക്ഷി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും സി. പി. എമ്മുകാരാല്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ചീമേനി മണ്ഡലം സെക്രട്ടറിയായിരുന്ന കെ.പി.സുരേന്ദ്രന്റെ 35-ാമത് രക്തസാക്ഷിത്വ ദിനാചാരണവും
വിപുലമായ പരിപാടികളുടെ നടത്തുമെന്ന് ചീമേനി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് കെ. പി. സി. സി മെമ്പര്‍ കരിമ്പില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. വൈകുന്നേരം 3 മണിക്ക് ചീമേനി മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്ത് നിന്നും പ്രകടനം ആരംഭിക്കും. 3.30 ന് ധീര രക്തസാക്ഷികളായ ചീമേനി ശശീന്ദ്രന്‍, പിലാന്തോളി കൃഷ്ണന്‍ , എം.എം.ജോസ്. കെ.പി.സുരേന്ദ്രന്‍ എന്നിവരുടെ ഓര്‍മ്മ നിലനിര്‍ത്തി നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്മൃതി മണ്ഡപത്തിന്റെ ശിലാസ്ഥാപനവും അനുസ്മരണ സമ്മേളന ഉദ്ഘാടനവും കെ.പി.സി.സി പ്രസിഡണ്ട് സണ്ണിജോസഫ് എം. എല്‍. എ നിര്‍വ്വഹിക്കും. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എ.പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥിയാവും, കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ജനറല്‍ സെകട്ടറി സോണി സെബാസ്റ്റ്യന്‍, ഡി.സി.സി പ്രസിഡണ്ട് പി. കെ ഫൈസല്‍,
കെ. പി. സി. സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി എന്നിവര്‍. സംസാരിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലും മത്സരം ശക്തമാക്കുമെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ കെ. പി. സി. സി മെമ്പര്‍ കരിമ്പില്‍ കൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എ. പി സുരേന്ദ്രന്‍, ടി.വി കുഞ്ഞിരാമന്‍, കെ രാഘവന്‍, ടി പി ശ്രീവല്‍സന്‍, കെ ശ്രീധരന്‍, ടി പി ധനേഷ് എന്നിവര്‍പങ്കെടുത്തു.

error: Content is protected !!