ജെ സി ഐ അലംനൈ ക്ലബ്ബ് ഇന്ത്യ സോണ്‍ 19 നാഷണല്‍ ചെയര്‍മാന്‍ സന്ദര്‍ശനവും, വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ

കാഞ്ഞങ്ങാട് :ജെ സി ഐ അലംനൈ ക്ലബ് മേഖല 19 ന്റെ നാഷണല്‍ ചെയര്‍മാന്‍ സന്ദര്‍ശനവും, പുതിയ അംഗങ്ങളുടെ ഗ്രാജുവേഷന്‍ സെറിമണിയും നാളെ കാഞ്ഞങ്ങാട് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ എത്തുന്ന
നാഷണല്‍ ചെയര്‍മാന്‍ അഞ്ജലി ഗുപ്ത ബത്ര ജെസിഐ മേഖല 19ന്റെ വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡ് ബാരിക്കേടുകളും, ട്രാഫിക് പോലീസുകാര്‍ക്കുള്ള കുട വിതരണവും നാഷണല്‍ ചെയര്‍മാന്‍ വിതരണം ചെയ്യും. വൈകിട്ട് ആറു മണി മുതല്‍ കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ മേഖല സമ്മേളനവും
അംഗങ്ങള്‍ക്കുള്ള ലൈഫ് കെയര്‍ മെഡിക്കല്‍ കാര്‍ഡിന്റെ വിതരണവും പുതിയ അംഗങ്ങള്‍ക്കുള്ള ഗ്രാജുവേഷന്‍ സെര്‍മണിയും നടക്കും. അലംനൈ ക്ലബ്ബ് മേഖല 19 ന്റെ ചെയര്‍മാന്‍ സുരേഷ് നാരായണന്‍ അധ്യക്ഷനാവും. ജെസിഐ സോണ്‍ പ്രസിഡന്റ് ജെസില്‍ ജയന്‍, മുന്‍ ദേശീയ ചെയര്‍മാന്‍ കെ.പ്രമോദ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ സുരേഷ് നാരായണന്‍, ട്രഷറര്‍ എം മോഹനന്‍ മാസ്റ്റര്‍,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബി.മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!