രാജപുരം: തിരുവോണ നാളില്‍ 17 കാരിയായ മകള്‍ക്ക് നേരെയും സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്ക് നേരെയും ആസിഡ് ആക്രമണം.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയായ കര്‍ണാടക കരിക്കെ സ്വദേശിയായ മനോജിനെ പിടികൂടാന്‍ രാജപുരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയും മകളും പനത്തടി പാറക്കടവിലെ സഹോദ രന്റെ വീട്ടിലായിരുന്നു താമസം. മനോജ് അവിടെയെത്തി ഇന്നലെ ആക്രമണം നടത്തുക യായിരുന്നു. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് രാജപുരം പോലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്.
