ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് 2025 – ലെ ഹിന്ദി കീര്‍ത്തി അവാര്‍ഡ് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്:ദേശീയ ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി ഡല്‍ഹി പശ്ചിമ വിഹാറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഇന്റര്‍നാഷണല്‍ വെല്‍ഫയര്‍ ഹ്യൂമണ്‍ റൈറ്റ് ഫൗണ്ടേഷനും മാം ഹിന്ദി പരിവാര്‍ (ഇന്ത്യ)യും സംയക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖ ഹിന്ദി കവിയായ ഡോ:ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് ഹിന്ദി കീര്‍ത്തി അവാര്‍ഡ് സമര്‍പ്പിച്ചു.ഡല്‍ഹി സര്‍ക്കാരിന്റെ ഹിന്ദി – സംസ്‌കൃതം അക്കാദമി ചെയര്‍മാന്‍ ഡോ. ജീത്‌റാം ഭട്ട്,ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ സേഠി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമര്‍പ്പിച്ചത്. ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കബീര്‍ ടൈഗര്‍,സുപ്രീം കോടതി സീനിയര്‍ ഓഫീസര്‍ ഡോ. രാമാവതാര്‍,ബി.ജെ.പി. ഡല്‍ഹി മേഖലാ പ്രസിഡണ്ട് ഡോ.വക്കീല്‍ ഖുറേഷി,ഡല്‍ഹി നഗരസഭാ മുന്‍ ചെയര്‍മാന്‍ ഡോ. ജയപ്രകാശ്, മാം ഹിന്ദി പരിവാര്‍ ചെയര്‍മാന്‍ ഡോ. പങ്കജ് സാഹില്‍,അമര്‍ ഭാസ്‌കര്‍ പത്രത്തിന്റെ ലേഖികയായ പ്രതിമ പാഠക് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഹിന്ദി ഭാഷക്കും സാഹിത്യത്തിനും നല്‍കി വരുന്ന അമൂല്യ സേവനങ്ങള്‍ പരിഗണിച്ചാണ് ഡോ:ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് അവാര്‍ഡ് സമര്‍പ്പിച്ചത്.

പരഗ്രഹി (ഹിന്ദി കവിതാ സമാഹാരം) ശബ്ദ് യാത്ര, ആവാസ് ദില്‍ കീ, ആസാദി കേ ദിന്‍, യുഗദ്രഷ്ടാ അടല്‍ , ശബ്ദ് ബോല്‍തേ ഹേ, കാവ്യോന്മുഖി, കാവ്യധാര , കര്‍മ്മയുദ്ധ് , ബദല്‍താ സമാജ്, മേരാ സുന്ദര്‍ ഭാരത്, ഛല്‍കന്‍, അനുഭൂതി തുടങ്ങിയ അനേകം സമാഹാരങ്ങളില്‍ എടച്ചേരിയുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിവ് (കവിതാസമാഹാരം) മഹാത്മാഗാന്ധി (ജീവചരിത്രം) ഹൃദയത്തിന്റെ വിളി ( കബീര്‍ ചരിതം) തുടങ്ങിയവ കൂടാതെ ആറ് ബാലകവിതാ സമാഹാരങ്ങള്‍ എഡിറ്റ് ചെയ്തിട്ടുമുണ്ട്. ഇന്‍ഡോര്‍ കേന്ദമായി പ്രസിദ്ധീകരിക്കുന്ന അനുപമ ഹിന്ദി മാസികയുടെ സ്ഥിരം ലേഖകനും സപര്യ സാംസ്‌കാരിക സമിതിയുടെ വര്‍ക്കിങ് പ്രസിഡണ്ടുമായ ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരി നീലേശ്വരം പുതുക്കൈ സ്വദേശിയാണ്. ഭാര്യ:ജ്യോതി . മക്കള്‍:അഭിനീത്.കെ( എം എസ് സി വിദ്യര്‍ത്ഥി പടന്നക്കാട് നെഹ്‌റു കോളേജ്), അഭിനന്ദ്.കെ (എട്ടാം തരം , മടിക്കൈ ജി.വി.എച്ച് എസ് എസ്)

error: Content is protected !!