പനത്തടി: ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്നു വരുന്ന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. പനത്തടിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.സുപ്രസിദ്ധ സിനിമ-നാടകനടന്‍ കൂക്കള്‍ രാഘവന്‍ മുഖ്യാതിഥിയായിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ കൂക്കള്‍ രാഘവനെ ചടങ്ങില്‍ ആദരിച്ചു.പി ടി എ പ്രസിഡണ്ട് ടി. വേണുഗോപാല്‍ അധ്യക്ഷം വചിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍, എസ് എം ഡി സി ചെയര്‍മാന്‍ എം.സി. മാധവന്‍,മദര്‍ പിടിഎ പ്രസിഡണ്ട് മഞ്ജുള ദേവി,വി സുനില്‍കുമാര്‍,റിനിമോള്‍, ഡോ.സ്മിജ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ എം. സാജു സ്വാഗതവും ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു മല്ലപ്പള്ളി നന്ദിയും രേഖപ്പെടുത്തി. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 45 ഇനങ്ങളായി വിവിധ കലാമത്സരങ്ങളാണ്അരങ്ങേറുന്നത്.
