കാസര്‍കോട്: ധര്‍മ്മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെ ടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കേരള ക്ഷേത്ര വാദ്യകലാ സംഘം ധര്‍മ്മസം രക്ഷണ യാത്ര നടത്തി. ധര്‍മ്മസ്ഥല ക്ഷേത്ര കവാടത്തില്‍ നിന്നും ക്ഷേത്ര സന്നി ധിയിലേക്ക് നടത്തിയ ധര്‍മ്മ സംരക്ഷണ വാദ്യമേളത്തില്‍ പെരുതടി മുരളീധരമാരാരുടെ നേതൃത്വത്തില്‍ 35 ഓളം ക്ഷേത്ര വാദ്യകലാകാരന്മാരും കൂടെ സ്ത്രീകളും പങ്കെടുത്തു.
ധര്‍മ്മസ്ഥല ക്ഷേത്ര ജോ.സെക്രട്ടറി വിട്ടല ഷെട്ടി, ഗ്രാമ പ ഞ്ചായത്ത് ഉപാധ്യക്ഷന്‍ ശ്രീ നിവാസ റാവു, ക്ഷേത്ര റവ ന്യൂ മേധാവി ശുഭചന്ദ്രറാവു, ക്ഷേത്രം പാര്‍പ്പത്തികാര്‍ ല ക്ഷ്മി നാരായണ റാവു, ഗ്രാമ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍ കേശവ ഗൗഡ, ക്ഷേത്രം ട്രഷറര്‍ പുരന്ദര ഭട്ട് എന്നിവര്‍ ചേര്‍ന്ന് ധര്‍മ്മ സംരക്ഷണ യാത്രയെ സ്വീകരിച്ചു. ക്ഷേത്ര വാദ്യകലാകാരന്മായ ശംഭു ശശിധര്‍ ധര്‍മ്മസ്ഥല, വിനായക പ്രസാദ് തൃക്കണ്ണാട്, രാജേഷ് ഈശ്വരമംഗലം എന്നിവര്‍ ധര്‍മ്മ സംരക്ഷണ യാത്രക്ക്നേതൃത്വംനല്‍കി.
