കാഞ്ഞങ്ങാട് : ചരിത്രം ബോംബ് ഫാക്ടറി ആകുമ്പോള്‍ പ്രതിരോധിക്കേണ്ടത് ചരിത്ര വിദ്യാര്‍ത്ഥികളാണെന്ന് ചരിത്ര ഗവേഷകന് ഡോ. പി.പി.അബ്ദുള്‍ റസാഖ് അഭിപ്രായപ്പെട്ടു. വലിയ പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിച്ച് മഹാത്മഗാന്ധിയെ ചെറുതാക്കാന്‍ നടത്തുന്ന നീക്കങ്ങളും ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങളും ചെറുത്തില്ലെങ്കില്‍ വീണ്ടെടുക്കാനാകാത്ത നിലയില്‍ ചരിത്ര സത്യങ്ങള്‍ നഷ്ടപ്പെട്ടു പോകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.മാധവന് ഫൗണ്ടേഷന്റെയും പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ.മാധവന് അനുസ്മരണം, ചരിത്ര സെമിനാര്‍ പരിപാടികളില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുനാ്യി , കെ.മാധവന് ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ഡോ.സി.ബാലന് ആമുഖഭാഷണം നടത്തി. ഡോ.നന്ദകുമാര്‍ കോറോത്ത് സ്വാഗതവും ഡോ.കെ.ലിജി നന്ദിയും പറഞ്ഞു. ഡോ.അജയകുമാര്‍ കോടോത്ത്, ഡോ.സി.എച്ച്. സറഫുന്നിസ, ഡോ എ എം അജേഷ്, എല്‍ കെ ശരണ്യ എന്നിവര്‍സംസാരിച്ചു.
