കാഞ്ഞങ്ങാട് : സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷ ത്തിന്റെ ഭാഗമായി ഭാരതമൊട്ടുക്കും സഞ്ചരിക്കുന്ന പ്രേമവാഹിനി രഥയാത്ര 28ന് ജില്ലയില്‍ പര്യടനം നടത്തുമെന്ന് സത്യസായി സേ വാസമിതി ഭാരവാഹികള്‍ അറിയിച്ചു. ബാബ പിന്തുടര്ന്നു വന്ന സാര്‍വലൗകിക സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശപ്ര ചാരണമാണ് രഥയാത്രയിലൂടെ ലക്ഷ്യമിടുന്നത്.
28ന് രാവിലെ 10.30-ന് ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ സേവാസമിതി ജില്ലാ കമ്മിറ്റി രഥയാത്രയെ സ്വീകരിക്കും. കര്‍ണാടകയില്‍നിന്ന് വയനാട് വഴിയാണ് രഥം ജില്ലയിലെത്തുന്നത്. 11ന് തൃക്കരിപ്പൂര്‍ ബസ്റ്റാന്‍ഡ് പരിസരത്തും ഒന്നിന് ചീമേനി കാങ്കോല്‍ റോഡിലും സ്വീകരണമുണ്ടാകും. വൈകീട്ട് 3.30ന് പെരിയ ഗൗരീശ ങ്കരക്ഷേത്രത്തിലും അഞ്ചിന് കാഞ്ഞങ്ങാട് മുകാംബികക്ഷേത്രത്തിലും സ്വീകരണം നല്‍കും. വൈകീട്ട് 5.30ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തും രഥയാത്രയെ സ്വീകരിക്കും. രാത്രി 7.15ന് ആനന ന്ദാശ്രമത്തില് രഥയാത്ര സമാപിക്കും. 29ന് രാവിലെ 8.15ന് രഥം കണ്ണൂര്‍ ജില്ലയിലേക്ക്യാത്രതിരിക്കും.ജന്മശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി പുട്ടപര്‍ത്തിയില്‍നിന്ന് അഞ്ച് രഥങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നത്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും രഥ പര്യടനം ഉണ്ടാകും. രണ്ടുലക്ഷത്തിലധികം കിലോമീറ്ററുകളാണ് രഥങ്ങള്‍ യാത്രചെയ്യുന്നത്. കേരളത്തിലെ പര്യടനത്തിനുശേഷം രഥം തമിഴ്നാട്ടിലേക്ക് പ്രവേശിക്കും.
ജില്ലയിലെത്തുന്ന രഥയാത്രയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സത്യസായി സേവാ സംഘടന ജില്ലാ പ്ര സിഡന്റ് ഡോ. ആര്. സതീഷ്കുമാര്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. പ്രഭാകരന് നായര്‍, ജില്ലാ ഐടി ഇന്‍ചാര്‍ജ് പി .എസ്. ശിവപ്രസാദ് എന്നിവര്‍അറിയിച്ചു.
