തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ : കാഞ്ഞങ്ങാട്ടെ ലോട്ടറി കടകള്‍ രാത്രിയിലും തുറക്കും

കാഞ്ഞങ്ങാട് : ഈചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി കേരള സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ
ഓണം ബമ്പര്‍ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ട് നടക്കും. ഓണം ബമ്പര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട
കാഞ്ഞങ്ങാട് നഗരത്തിലെ ലോട്ടറി കടകള്‍ ഇന്ന് രാത്രിയിലും തുറന്നു പ്രവര്‍ത്തിക്കും. ഓണം ബമ്പറിന്റെ
75 ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും സമ്മാനമായി ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും , അഞ്ചാം സമ്മാനം 2 ലക്ഷം 10 പേര്‍ക്കും സമ്മാനമായി ലഭിക്കുക.5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങള്‍വേറെയുംഉണ്ട്.

error: Content is protected !!