ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ ബോഡിയും അനുമോദന സദസും സംഘടിപ്പിച്ചു

രാവണീശ്വരം : ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ ബോഡിയും അനുമോദന സദസും സംഘടിപ്പിച്ചു കാര്‍ഷിക മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അജിത്ത് (നെല്ല് കര്‍ഷകന്‍) കെ.വി രാഘവന്‍ കരുണാകരന്‍ വി. ഗണേശന്‍ പി. ജ്യോതി കെ.കേളു വാണിയംപാറ എന്നിവരെയും മത്സ്യ കൃഷിയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്ത രഞ്ജിത്ത് മാട്ടുമ്മല്‍,ക്ഷീര ഉല്‍പാദകരംഗത്ത് സജീവസാന്നിധ്യമായ നാരായണന്‍ വടക്കേക്കര , കുടുംബശ്രീ രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഒരുമ കുടുംബശ്രീ കൊവ്വല്‍,സ്‌നേഹതീരം കുടുംബശ്രീ ,അക്ഷയ കുടുംബശ്രീ എന്നിവര്‍ക്ക് ബാങ്കിന്റ സ്‌നേഹോപഹാരം നല്‍കി. അനുമോദന സദസ് അജാനൂര്‍ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബിഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കരുണാകരന്‍ കുന്നത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് ഏ ബാലന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ജി പുഷ്പ,മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏ കൃഷ്ണന്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായഎം ബാലകൃഷ്ണന്‍, പി മിനി, ഏ .മുത്തു , ഒ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു ഡയറക്ടര്‍മാരായ രവികൊളവയല്‍, കുഞ്ഞികൃഷ്ണന്‍ കൊളവയല്‍,രതീഷ് വെള്ളംതട്ട, വി. നാരായണന്‍, വേണുഗോപാലന്‍,എ ശ്രീധരന്‍,
നളിനി ടി.വി, നിര്‍മ്മല, പ്രേമാ രാമഗിരി, ഭാസ്‌കരന്‍ എന്നിവര്‍നേതൃത്വം നല്‍കി.

error: Content is protected !!