കേരളത്തില്‍ ഫാര്‍മാപാര്‍ക്ക് വേണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എം. പി

കാഞ്ഞങ്ങാട് : ഇന്ത്യയില്‍ മരുന്ന് ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ മരുന്ന് ഉള്‍പ്പാദനത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കാസര്‍കോട് ജില്ലയില്‍ ഒരു ഫാര്‍മാപാര്‍ക്ക് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും, കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതികളില്‍ ഫാര്‍മസിസ്റ്റുകളെ ഉള്‍പെടുത്തണമെന്നും രാജമോഹന്‍ ഉണ്ണിത്താന്‍. എം. പി പറഞ്ഞു.ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് ഓര്‍ഗനസേഷന്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ലോക ഫാര്‍മസിസ്റ്റ് ദിനം സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക | വികസനത്തിനും ഫാര്‍മസി രംഗത്ത് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ആരോഗ്യ രംഗത്ത് ഫാര്‍മസിസ്റ്റുകളുടെ സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് ഡി. എന്‍. അനിത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിശിഷ്ട ഥിതയായി. മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ആര്‍. എസ്. താക്കൂര്‍ ഫാര്‍മസിസ്റ്റ് ദിന സന്ദേശം നല്‍കി. കാഞ്ഞങ്ങാട് നഗര സഭ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ കെ. വി. സരസ്വതി, അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ. വി. സുധീഷ്, ബി. രാജന്‍, അഭിലാഷ് ജയറാം, ടി. സജിത് കുമാര്‍, പി. അനികുമാരി, വൈ എസ് ബിജു, എസ്. വിജയകുമാര്‍, എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന ഫാര്‍സിസ്റ്റുമാരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി എം. കെ പ്രേമാനന്ദന്‍ സ്വാഗതവും. ട്രഷറര്‍ എം. കെ. മനോജ് നന്ദിയും പറഞ്ഞു. ഔഷധ നിയമങ്ങളും ഫാര്‍മസി പ്രാക്ടീസും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഫാര്‍സ്യൂട്ടിക്കല്‍ സൊസൈറ്റി സെക്രട്ടറി കെ. സി. അജിത്കുമാര്‍ വിഷയം അവതരിപ്പിച്ചു. രാജീവ് ഗാന്ധി ഫാര്‍മസി കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കെ. വി. അരുണ്‍കുമാര്‍, എഫ് ഐ പി ഒ സയന്റിഫിക് വിഭാഗം അധ്യക്ഷന്‍ വി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഇ. പി. മുരളീധരന്‍ സ്വാഗതവും, എച്. ഹരിഹരന്‍ നന്ദിയും പറഞ്ഞു. . തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു. കെ. വിനോദ്കുമാര്‍, രാവിവര്‍മ രാജ, എം. വി. രാജീവന്‍, ഷബ്ന, എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!