കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ മടിക്കൈ വില്ലേജ് കമ്മറ്റി ആത്മാഭിമാന സംഗമം നടത്തി

മടിക്കൈ : കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ മടിക്കൈ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷേമപെന്‍ഷന്‍ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാര്‍ത്ഥ്യമാണ് ‘ എന്ന മദ്രാവാക്യമുന്നയിച്ച് ‘ ആത്മാഭിമാന സംഗമം’ നടത്തി. ചാളക്കടവ് കര്‍ഷക കലാവേദി പരിസരത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി യുമായ ഡോ: വി ശിവദാസന്‍എം പി ഉദ്ഘാടനം ചെയ്തു. അനിത ആദ്യക്ഷം വഹിച്ചു. സിപിഎം ജില്ലാ കമ്മറ്റി അംഗം പി. ബേബി ബാലകൃഷ്ണന്‍ , കെ എസ് കെടിയുഏരിയാ പ്രസിഡന്റ് വി.പ്രകാശന്‍, ഏരിയാ സെക്രട്ടറികെ.സതീശന്‍, പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കെ എസ് കെടിയുജില്ലാ കമ്മറ്റി അംഗം പി പത്മിനി, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പ്രഭാകരന്‍, കെ എസ് കെടിയു
ഏരിയാ നേതാക്കളായ എന്‍.കെ കൃഷ്ണന്‍, എന്‍ രാഘവന്‍, പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. വി.ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

error: Content is protected !!