കാഞ്ഞങ്ങാട്:അഖില കേരള ധീവരസഭയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ധീവരസഭ മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ:യു.എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു സുരേഷ് കുമാര്‍ കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. എസ്.സോമന്‍, ജി.നാരായണന്‍, ടി. കൃഷ്ണന്‍,വി.വി കുഞ്ഞികൃഷ്ണന്‍, കെ.ശംമ്പു,രാജേഷ് കീഴൂര്‍, പ്രദീപന്‍ തുരുത്തി, വി.വി. ബാലദാസന്‍, മോഹനന്‍ കാസര്‍കോഡ്, ടി.വി മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ പാസ്സാക്കിയ കരി നിയമനങ്ങള്‍ റദ്ദു ചെയ്യുക,
എം. എസ്. സി. എല്‍സ-3, എം. വി. വാന്‍ ഹായ് എന്നീ കപ്പല്‍ അപകടം മൂലം പതിതസ്ഥിതിക്ക് കോട്ടം തട്ടുകയും മത്സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിക്കുകയാണ്. നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ മുഴുവന്‍ തുകയും മത്സ്യ ബന്ധന തൊഴിലാളികളുടെ ക്ഷേമത്തിന് മാത്രം ഉപയോഗിക്കുക,
കേന്ദ്ര ഗവണ്‍മെന്റ് പാസ്സാക്കിയ ‘ ഓഫ്‌ഷോര്‍ ഏരിയാസ് മിനറല്‍ ഡെവലപ്പ്‌മെന്റ് ആന്റ് റെഗുലേഷന്‍ ആക്ട് റദ്ദ് ചെയ്യുക,
കടലോരവും കടലും സ്വകാര്യ കമ്പനികള്‍ക്ക് 50 വര്‍ഷത്തേക്ക് ബ്ലോക്ക് തിരിച്ചു ലീസിന് കൊടുക്കുന്ന വ്യവസ്ഥ പൂര്‍ണമായും പിന്‍വലിക്കുക,
ഇന്ത്യയിലെ 5 കോടിയോളം മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹപരമായിട്ടുള്ള ഓഫ്‌ഷോര്‍ ഏരിയാസ് മിനറല്‍ ഡെവലപ്പ് മെന്റ് നിയമം 7517 കി. മീ. ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ സമുദ്രത്തിന്റെ തീരങ്ങളില്‍ താമസിച്ച് മത്സ്യ ബന്ധനം ചെയ്യുന്ന 5 കോടിയോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം പൂര്‍ണമായി ഉന്മൂലനം ചെയ്യുന്നതിനാല്‍ നിയമം റദ്ദ് ചെയ്യുക,
കേരള മറീന്‍ ഫിഷിംഗ് റഗുലേഷന്‍ ആക്ട് ഭേതഗതി നിയമം മത്സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലന നിയമം ചര്‍ച്ച ചെയ്ത് മാറ്റം വരുത്തുക. ഉള്‍നാടന്‍ മത്സ്യ ബന്ധനവും അക്വാ കള്‍ച്ചര്‍ നിയമവും മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേതഗതി വരുത്തുക,
മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതി പ്രകാരം കാസറഗോഡ് ജില്ലക്ക് വിതരണം ചെയ്യാനുള്ള 228 കോടി എത്രയും പെട്ടെന്ന് വിതരണം ചെയ്യുക,
തീരദേശത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികളെയും തിരദേശ വാസികളെയും സംരക്ഷിക്കുന്നതിന് കടല്‍ ഭിത്തി നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ഉന്നയിച്ചു.
