ദേശീയ പാതയില്‍ കാലിക്കടവ് ടൗണില്‍ ലോറികള്‍ കൂടിയിടിച്ച് അപകടം

കാലിക്കടവ്: ദേശീയ പാതയില്‍ കാലിക്കടവ് ടൗണില്‍ ലോറികള്‍ കൂടിയിടിച്ച് അപകടം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. നിര്‍ത്തിയിട്ട കെ.എല്‍ 58 -4266 ലോറിക്ക് പിറകില്‍ സിലിണ്ടര്‍ കയറ്റിവന്ന കെ.എ.19- ഡി 7120 ലോറി ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ദേശീയപാതയിലെ ഗതാ ഗതം താല്‍കാലികമായി തടസ്സപ്പെട്ടു. തുടര്‍ന്ന് ചന്തേര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റുകയായിരുന്നു. ഒമ്പത് മണിയോടെ ഗതാഗതം പുനഃസ്ഥാപി ക്കുകയുമായിരുന്നു. അപകട സമയത്ത് അതുവഴി വന്ന പത്രവിതര ണക്കാരന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. എല്‍.പി.ജി ലോറി ഡ്രൈവര്‍ ആബിദിന് നിസാര പരിക്കേറ്റു.

error: Content is protected !!