ഉദുമ: വീട്ടിലേക്കുള്ള സര്‍വ്വീസ് വയറിന് മുകളിലേയ്ക്ക് വീണ കിടന്ന ഓല മാറ്റുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മുന്‍ പ്രവാസിയായ ഉദുമ, നാലാംവാതുക്കല്‍ അരവിന്ദന്‍ -അംബുജാക്ഷി ദമ്പതികളുടെ മകന്‍
വലിയ വളപ്പില്‍ അശ്വിന്‍(18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. കിണറിന്റെ ആള്‍മറയില്‍ കയറി നിന്ന് വയറിന് മുകളിലെ ഓലമാറ്റുന്നതിനിടയില്‍ ഷോക്കടിച്ച് കിണറ്റിലേയ്ക്ക് വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. അടുത്തിടെയാണ് ഫുഡ്ക്രാഫ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.
