റിമാന്റില്‍ പ്രതി ചികില്‍സയില്‍ കഴിയവേ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തടവു ചാടി

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായി രുന്ന റിമാന്റില്‍ പ്രതി തടവുചാടി.
ഇന്ന് രാവിലെ 10.45മണി യോടെയാണ് സംഭവം.
കുപ്രസിദ്ധമോഷ്ടാവ് തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂര്‍കോണം നന്ദു ഭവനത്തില്‍ എ. ബാബു (60) തടവു ചാടിയത്. പയ്യന്നൂര്‍ ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും പണമടങ്ങിയ ബേഗുമായി കടന്നു കളഞ്ഞ ഇയാള്‍ സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്.
ഈ മാസം 18 ന് വൈകീട്ട് 7 മണിയോടെയാണ് ടൗണിലെ അര്‍ച്ചന ബാറിന് സമീപം പ്രവര്‍ത്തിക്കുന്ന പൊതുവാള്‍ ബ്രാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കോറോം കോക്കോട്ടെ ഇ.കുഞ്ഞിക്കണ്ണന്റെ 6500 രൂപ അടങ്ങിയ ബേഗ് തട്ടി പറിച്ച കേസിലെ പ്രതിയാണിയാള്‍.
കടയിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച വ്യാപാരികള്‍ മോഷ്ടി ച്ചയാളെ തിരിച്ചറിഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെ വെള്ളിയാഴ്ച
ഉച്ചയ്ക്ക് സെന്‍ട്രല്‍ ബസാറിലെ മറ്റൊരു ബ്രാസ് വില്പനകടയ്ക്ക് സമീപം ഇയാള്‍ എത്തിയപ്പോഴാണ് തലേ ദിവസം മോഷണം നടത്തിയ മോഷ്ടാവിനെ വ്യാപാരികള്‍ പിടികൂടി പയ്യന്നൂര്‍ പോലീസിന് കൈമാറിയത്.
പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതി റിമാന്റു ചെയ്തിരുന്നു.
ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇന്ന് രാവിലെ തടവുചാടുകയായിരുന്നു.പരിയാരം പോലീസ് തിരച്ചില്‍ഊര്‍ജ്ജിതമാക്കി.

error: Content is protected !!