പെണ്‍കുട്ടിള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് 1 വര്‍ഷവും 3 മാസവും കഠിന തടവും

കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കി ലിംഗം കാണിച്ച് ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് 1 വര്‍ഷവും 3 മാസവും കഠിന തടവും 10,500രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസവും 1 ആഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 9 ഉം, 6 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ പ്രതിയായ
ചിറ്റാരിക്കാല്‍ പാറക്കടവ് കുതിരുമ്മല്‍ ഹൗസ് സി സന്ദീപ് (40) നെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. 24 മെയ് 4 ന് ഉച്ചക്ക് 2 മണിക്ക് പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാണിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 447 പ്രകാരം 3 മാസം കഠിന തടവും, 500 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 1 ആഴ്ച അധിക തടവും, പോക്‌സോ ആക്ട് 12 ആര്‍/ഡബ്ലിയു 11(1) പ്രകാരം 1 വര്‍ഷം കഠിന തടവും, 10,000രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന കെ ജി രതീഷാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

error: Content is protected !!