പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദനെ പെരിയാസ് പെരിയ ആദരിച്ചു

പെരിയ :പെരിയാസ് പെരിയയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന സി കെ അരവിന്ദനെ ആദരിച്ചു. സി ബാലകൃഷ്ണന്‍ പെരിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.ക്ലബ് പ്രസിഡന്റ് മണികണ്ഠന്‍ പെരിയ, അജിത് പെരിയ, രാഗേഷ് പെരിയ, പ്രശാന്ത് പെരിയ, ടി അനില്‍ കുമാര്‍ , ഹരികൃഷ്ണന്‍, ഹരിപ്രസാദ്, ഗോകുല്‍ രാജ് തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!