കുറ്റിക്കോല്‍ : 2024-25 വര്‍ഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ വീട്ടിയാടി മാവിലാംകോട്ട റോഡിന്റെ ഉത്ഘാടന കര്‍മ്മം എട്ടാം വാര്‍ഡ് മെമ്പര്‍ ആലീസ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
റോഡ് കമ്മിറ്റി ചെയര്മാന് സെബാസ്റ്റ്യന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. 13-ആം വാര്‍ഡ് മെമ്പര്‍ കെ.ബലരാമന് നമ്പ്യാര്‍, റവ:ഫാദര്‍ ജോണ്സണ് പടിഞ്ഞാറേയില്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് എന്‍ ആര് ഇ ജിഎഞ്ചിനീയര്
അഞ്ജലി, ബാലകൃഷ്ണന് ചാമണ്ഡിക്കുന്ന്, ഗോപാലന്കുമ്പച്ചി മൂല, എ ഡി എസ്ബിജി ബിജു എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് തൊഴിലുറപ്പ് തൊഴിലാളികളും നിരവധി നാട്ടുകാരും നേതൃത്വം നല്കി. റോഡ്കമ്മിറ്റിസെക്രട്ടറി ജോസ് എന്‍.ജെ സ്വാഗതവും,
മോഹനന് മലാംകുണ്ട് നന്ദിയും പറഞ്ഞു.
