കാസര്‍കോട് സബ് ജില്ലാ സയന്‍സ് ക്വിസ്: മഡോണ എയുപിഎസിന് ഒന്നാം സ്ഥാനം

കാസര്‍കോട്: ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സബ് ജില്ലാതല ശാസ്ത്രമേളയിലെ സയന്‍സ് ക്വിസ് മത്സരത്തില്‍ മഡോണ എയുപിഎസ് വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇഷാല്‍ വി.യും മുഹമ്മദ് സനൂനും അടങ്ങുന്ന ടീമാണ് വിജയകരമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 56 ഓളം സ്‌കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ ശക്തമായ മത്സരത്തിനൊടുവിലാണ് മഡോണ എയുപിഎസിന് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞത്. മത്സരം ചന്ദ്രഗിരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്നടന്നത്.

error: Content is protected !!