കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന  ജില്ലയില്‍ ആദ്യമായി ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2025 അച്ചാംതുരുത്തി -കോട്ടപ്പുറം പാലത്തിന് സമീപം ഒക്ടോബര്‍ 12 ന്; സംഘാടകസമിതി രൂപീകരണ യോഗം നടന്നു

അരനൂറ്റാണ്ടിലധികം കാലത്തെ ചരിത്രമുള്ള മലബാറിലെ ആദ്യത്തെ വള്ളംകളി എന്ന പ്രത്യേകതയുമുള്ള ഉത്തരമലബാര്‍ ജലോത്സവത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്തിയതോടെ വള്ളംകളി നല്‍കുന്ന ആവേശത്തിനപ്പുറം അനന്തമായ ടൂറിസം സാധ്യത കൂടി തുറക്കപ്പെട്ടിരിക്കുകയാണ്.1970 മുതല്‍ നടന്നുവരുന്ന വള്ളംകളി ആദ്യകാലത്ത് തിരുവോണനാളിലും പിന്നീട് ഗാന്ധിജയന്തി ദിവസത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളുടെ തോണിയില്‍ പുരുഷന്മാര്‍ മാത്രം പങ്കെടുത്ത് നടത്തിയിരുന്ന വള്ളംകളിയില്‍ നിന്ന് ചുരുളന്‍ വള്ളങ്ങളിലേക്കും 15,25 പേരുടങ്ങുന്ന ടീമുകളിലേക്കും, പുരുഷന്മാരോടൊപ്പം വനിതകളും പങ്കെടുക്കുന്ന ആവേശപൂര്‍വ്വമായ വള്ളംകളിയുടെ പരിണാമഘട്ടത്തിലെ നിര്‍ണായകമായ ചുവടുവെപ്പാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്താനുള്ള ടൂറിസം വകുപ്പിന്റെയും സര്‍ക്കാറിന്റെയും തീരുമാനം.
പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ഉത്തരമലബാറിലെയും വിശേഷിച്ച് കാസര്‍കോട് ജില്ലയിലെയും ടൂറിസം മേഖലയ്ക്ക് ഗതിവേഗം പകരുന്ന തീരുമാനം കൂടിയാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന്എംഎല്‍എപറഞ്ഞു.

error: Content is protected !!