ജനറല്‍ ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു;  ഉത്തര മലബാര്‍തീയ്യ സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം ജനറല്‍ ബോഡി യോഗവും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. ഉത്തര മലബാര്‍തീയ്യ സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു. ഡോ. സി. കെ. നാരായണ പണിക്കര്‍ മുഖ്യാതിഥിയായി. ദേവസ്ഥാനം പ്രസിഡന്റ് പി. കൊട്ടന്‍കുഞ്ഞി അടോട്ട് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു. എം. ബാലാകൃഷ്ണന്‍ സംസാരിച്ചു. ദേവസ്ഥാനം സെക്രട്ടറി ബാലന്‍ മൊട്ടക്കാല്‍ സ്വാഗതം പറഞ്ഞു.

error: Content is protected !!