കര്‍ഷക വിദ്യാപീഠത്തില്‍ നെല്‍കൃഷിയില്‍ ഫാം സ്‌കൂള്‍ തുടങ്ങി

ഒഴിഞ്ഞവളപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കര്‍ഷകരുടെ സര്‍വ്വകലാശാലയായ, കര്‍ഷക വിദ്യാപീഠത്തില്‍ , കാഞ്ഞങ്ങാട് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍, 2025-26വര്‍ഷത്തെ ആത്മ പദ്ധതിയുടെ ഭാഗമായുള്ള ഫാം സ്‌കൂള്‍ ആരംഭിച്ചു.
നെല്‍കൃഷിയെ കുറിച്ചുള്ള രണ്ടു വിഭാഗങ്ങളിലായി നടന്ന, പ്രായോഗിക പരിശീലന ക്ലാസ്, കര്‍ഷക വിദ്യാപീഠം അസോസിയേറ്റ് ഡയറക്ടറും, നെല്‍ കര്‍ഷകനുമായ രവീന്ദ്രന്‍ കൊടക്കാട്, റിട്ടയര്‍ഡ് കൃഷി ഓഫീസര്‍ പവിത്രന്‍ പി വി എന്നിവര്‍ നയിച്ചു.
ക്ലാസ്സില്‍ കാഞ്ഞങ്ങാട് കൃഷിഭവന്‍ പരിധിയിലെ പാടശേഖരത്തിലെ തെരഞ്ഞെടുത്ത 25 നെല്‍ കര്‍ഷകര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന്‍ ബില്‍ടെക്ക് അബ്ദുള്ള ഫാം സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക വിദ്യാപീഠം ഡയറക്ടര്‍ അബ്ദുള്ള എടക്കാവ് പരിപാടി വിശദീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ബാബു ആദ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ബാലകൃഷ്ണന്‍ ആശംസ പ്രസംഗം നടത്തി. കൃഷി ഓഫീസര്‍ എസ് രമേശ് കുമാര്‍ സ്വാഗതവും, കൃഷി അസിസ്റ്റന്റ് രഞ്ജിത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!