ബേഡകം: ഓട്ടോറിക്ഷക്ക് പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ അനീഷ് (40)ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ വൈകിട്ട് വിദ്യാര്‍ത്ഥികളെയും കൊണ്ട് ബേത്തൂര്‍പ്പാറയില്‍ നിന്നു പള്ളഞ്ചിയിലേയ്ക്ക് പോവുകയായിരുന്നു അനീഷ് ബേത്തൂര്‍പ്പാറ സ്കൂളിന് സമീപത്ത് വച്ച് ബജ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അധ്യാപകന് ബെനറ്റ് ഓടിച്ചിരുന്ന കാര്‍ അനീഷിന്റെ ഓട്ടോയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ബേത്തൂര്‍പ്പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ പള്ളഞ്ചിയിലെ ശ്രീഹരി, അതുല്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയ അനീഷ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആസിഡ് കഴിക്കുകയായിരുന്നു. നാട്ടുകാര്‍ അനീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സക്കിടെ ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. പരേതനായ ശേഖരന് നായരുടെയും
കമലാക്ഷിയുടെ മകനാണ് അനീഷ് . ഭാര്യ:വീണ(കാര്‍വാര്‍). മക്കള്‍: ധീരവ്, ആരവ്(വിദ്യാര്‍ത്ഥികള്‍ ബേത്തൂര്‍പ്പാറ ഗവ. എല്‍ പി സ്കൂള്‍).സഹോദരങ്ങള്‍:രതീഷ്, ലളിത.
