ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ ഇരട്ട മുഖം വ്യക്തമാക്കുന്നു

കാഞ്ഞങ്ങാട് : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലവിലെ ആചാരാനുഷ്ടാ നങ്ങള്‍ക്ക് വിരുദ്ധമായി കോടിക്കണക്കിനു അയ്യപ്പ വിശ്വാസികളെ മുറിവേല്‍പ്പിച്ചുകൊണ്ട് യുവതീ പ്രവേശനത്തിന് കളമൊരുക്കി കൊടുത്ത സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാതെയും വിശ്വാസി സമൂഹത്തോട് മാപ്പ് പറയാതെയും നടത്തുന്ന ആഗോള അയ്യപ്പസംഗമം ഭക്ത ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്നും സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഇരട്ട നിലപാടിന് പിന്നില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ. എം. രമേശ് യാദവ് അഭിപ്രായപെട്ടു. അയ്യപ്പ സംഗമോദ്ദേശം വിശ്വാസത്തിന്റെ മറവില്‍ ശബരിമലയെ കേവലം കച്ചവട കേന്ദ്രമാക്കുവാനുള്ള ഗൂഡലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കേണ്ടി യിരിക്കുന്നു. സംഗമം ആത്മാര്‍ത്ഥത യോടെ ആണെങ്കില്‍ ഈ വിഷയത്തില്‍ സ്വീകരിച്ച മുന്‍ നിലപാടുകളില്‍ തെറ്റുപറ്റിയെന്ന് പറയാന്‍ സര്‍ക്കാര്‍തയ്യാറാവണം.

error: Content is protected !!