സി.പി.ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന് തറക്കല്ലിട്ടു; ഏരിയ സെക്രട്ടറി അഡ്വക്കറ്റ് കെ. രാജ്‌മോഹനന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു

വെള്ളിക്കോത്ത്: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നിര്‍ധനരായ കുടുംബത്തിന് വീട് വെച്ച് നല്‍കുന്ന സ്‌നേഹ വീട് പദ്ധതി പ്രകാരം സിപിഐഎം അജാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരക്കുഴിയിലെ കെ. കുഞ്ഞിക്കണ്ണന്‍ -കെ. നാരായണി ദമ്പതികള്‍ക്ക് നിര്‍മ്മിച്ച നല്‍കുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നു. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. സ്‌നേഹവീട് നിര്‍മ്മാണ സംഘാടക സമിതി ചെയര്‍മാന്‍ വി. ഗിനീഷ് അധ്യക്ഷത വഹിച്ചു. മൂലക്കണ്ടം പ്രഭാകരന്‍, ദേവി രവീന്ദ്രന്‍, ശിവജി വെള്ളിക്കോത്ത്,, മനോജ് കാരക്കുഴി, എ.വി.സന്ജയന്‍ ആലിങ്കാല്‍ ദാമോദരന്‍, ടി.പി. മനോജ്. കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹവീട് നിര്‍മ്മാണ സംഘാടക സമിതി കണ്‍വീനര്‍ വി. വി. തുളസിസ്വാഗതംപറഞ്ഞു.

error: Content is protected !!