ബേക്കല്‍: ധ്വനി കുണിയ കോളേജ് യൂണിയന്‍ 2024- 25 ഔപചാരികമായ സമാപന ചടങ്ങ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷാഹിം യുകെ അധ്യക്ഷത വഹിച്ചു. എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് മെമ്പര്‍ ടി കെ ഹസീബ്
എന്നിവര്‍ മുഖ്യാതിഥികളായി. യൂണിയന്‍ അഡൈ്വസര്‍ റഷീക്ക്ഉല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി യൂണിയന്‍ സെക്രട്ടറി ശംഷാദ് നന്ദി പറഞ്ഞു. എം എസ് എഫിന്റെ മികച്ച യൂണിയനുള്ള സ്‌നേഹോപഹാരം എം എസ് എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട് യൂണിയന്‍ ചെയര്‍മാന് കൈമാറി. കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആയ കെഎസ്എഫ്’25 സംഘടിപ്പിച്ച ധ്വനി കോളേജ് യൂണിയനെ എംപി പ്രശംസിച്ചു
