കെ സുരേഷ് എന്റോവ്‌മെന്റ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിന് നല്‍കി

കരിന്തളം: ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗമായിരിക്കെ മരണപ്പെട്ട . കെ സുരേഷിന്റെ സ്മരണാര്‍ത്ഥം ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ഏര്‍പ്പെടുത്തിയ സുരേഷ് സ്മാരക എന്റോവമെന്റ് 2009 മുതല്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വിദ്യാലയങ്ങക്ക് നല്‍കി വരുന്നു.ഈ വര്‍ഷത്തെ എന്റോവ്‌മെന്റ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിതരണം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി.പാറക്കോല്‍ രാജന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി കെ ജോണ്‍, പി ടി എ പ്രസിഡന്റ് വി വി രാജ്മോഹന്‍, പി.വി.സിനീഷ് കുമാര്‍,പി സുജിത്ത് കുമാര്‍,വി മുകേഷ്, അഗജ എ ആര്‍, സച്ചിന്‍ ഒ എം,അമല്‍ തങ്കച്ചന്‍,പി അമൃത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്സ്വാഗതംപറഞ്ഞു.

 

error: Content is protected !!