മാവുങ്കാല്‍ : നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിറില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന് ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൈകോര്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലത്തെ ചതിക്കുഴികളില്‍ കുട്ടികള്‍ അകപ്പെട്ടു അവരുടെ ഭാവി ഇല്ലാതാകുന്നത് തടയാന്‍ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ബോധ വല്‍ക്കരണം അനിവാര്യമാണെന്നും അദ്ദേഹം തുടര്‍ന്നു. കുട്ടികള്‍ക്ക് ശരിയായ വഴി പകര്‍ന്ന് നല്കി രാഷ്ട്രത്തിന്റെ ശോഭനമായ ഭാവി കെട്ടിപ്പെടുക്കാന്‍ ഇത്തരം ക്ലാസുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.പ്രിന്‍സിപ്പാള്‍ ഭവ്യ സതീഷ് അദ്ധ്യക്ഷയായി.സീനിയര്‍ അദ്ധ്യാപിക രോഷ്നി മനോജ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന്. ജെസീസ് ഇന്റര്‍നാഷണല്‍ ട്രൈനര്‍ വേണുഗോപാല്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി ജയകുമാര്‍ നെല്ലിത്തറ,മാതൃസമിതി സെക്രട്ടറി ചിഞ്ചുമോള്‍ എന്നിവര്‍ സംബന്ധിച്ചു.
