തോളെനി മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 30 ന് തുടങ്ങും

കരിന്തളം: തോളെ നിമ ടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 30 മുതല്‍ 2 വരെ നടക്കും ‘ 30 ന് രാവിലെ 6 ന് ദീപാരാധന തുടര്‍ന്ന് ഗ്രന്ഥം പൂജയ്ക്ക് വെക്കല്‍ 11 ന് പയ്യം കുറ്റി 12. മുത്തപ്പന്‍ വെള്ളാട്ടം’ വൈകിട്ട് 6 ന് ദീപാരാധന 6.30. ആധ്യാത്മിക പ്രഭാഷണം നീലേശ്വരം ചിന്‍മയാ വിഷനിലെ വിശ്വാനന്ദ സ്വാമിജി പ്രഭാഷണം നടത്തും ‘ തുടര്‍ന്ന് കലാപരിപാടികള്‍’ 1 ന് വാഹന പൂജ. പയ്യം കുറ്റി വെള്ളാട്ടം. വൈകിട്ട് 6.30 മുതല്‍ കലാ പരിപാടികള്‍. 2 ന് രാവിലെ 8 ന് എഴുത്തിനിരുത്തല്‍ . യജ്ഞാചാര്യന്‍ പെരികമന ശ്രീ ധരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും ‘ തുടര്‍ന്ന് പയ്യം കുറ്റി . വെള്ളാട്ടം ‘അന്നദാനം.

error: Content is protected !!