കോളേജുകളില്‍ സ്‌കില്ലിംഗ് ആന്റ് പ്ലെയ്‌സ്‌മെന്റ് : കോളേജ് അധ്യാപകര്‍ക്കുള്ള മേഖലാ ശില്‍പ്പ ശാല തുടങ്ങി

നീലേശ്വരം : കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണി പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനായി
വിജ്ഞാന കേരളം കാസര്‍കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കോളേജ് അധ്യാപകര്‍ക്കുള്ള മേഖലാതല ശില്പശാല ആരംഭിച്ചു. കോളേജ് പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍മാരും എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍മാരും പങ്കെടുത്ത ശില്പശാല നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു .വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ പി രഞ്ജിത്ത് അധ്യക്ഷനായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. എ അശോകന്‍ വിജ്ഞാന കേരളം ബ്രോഷര്‍ പ്രകാശനം ചെയ്തു. അക്കാദമിക കോര്‍ഡിനേറ്റര്‍ ഡോ. പ്രദീപ് കെ, ടാലന്റ് ക്യൂറേറ്റീവ് എക്‌സിക്യുട്ടീവ് ലിജിന്‍ ലക്ഷ്മണന്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു.
3 റീജിയണല്‍ വര്‍ക്ക്ഷോപ്പ് ആണ് ജില്ലയിലെ കോളേജുകള്‍ കേന്ദ്രികരിച്ചു സംഘടിപ്പിക്കുന്നത്. വഹിച്ചു. . വിജ്ഞാന കേരളം ഡിസ്ട്രിക്റ്റ് മാനേജര്‍ ക്രിപ്ന സി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ലിജിന്‍ സെഷന്‍ കൈകാര്യം ചെയ്തു. മധ്യ മേഖലാ ശില്പശാല 23 ന് പെരിയ ഗവ.പോളിയിലും വടക്കന്‍ മേഖലാ ശില്പശാല 24 ന് കാസര്‍കോട് ഗവ. കോളേജിലും സംഘടിപ്പിക്കും. നീലേശ്വരം നഗരസഭാഹാളില്‍ നടന്ന ശില്പശാലയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍ കൃപ്ന സി, കീ റിസോഴ്‌സ് പേഴ്‌സണ്‍ രമേശന്‍, ഭാഗ്യരാജ്,ഋഷിത സി പവിത്രന്‍, ആതിര കെ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!